പാലക്കോട് ഓലക്കാലില്‍ വായന ചങ്ങാത്തം സംഘടിപ്പിച്ചു

പയ്യന്നൂര്‍: പയ്യന്നൂര്‍ ബി.ആര്‍.സി, പാലക്കോട് ജി.എം.എല്‍.പി, ജി.യു.പി.സ്‌കൂളുകയുടെ സംയുക്താഭിമുഖ്യത്തില്‍ ഓലക്കാല്‍ ഒ.എം.വൈ.സി. ക്ലബ്ബിന്റെ സഹകരണത്തോടെ വായന ചങ്ങാത്തം പരിപാടി സംഘടിപ്പിച്ചു. ഓലക്കാല്‍ പുഴയേരത്ത് ഒരുക്കിയ പരിപാടി രാമന്തളി ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ കെ.സി. അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു.

വായനയിലൂടെയാണ് അറിവിന്‍ ലോകം തുറക്കപ്പെടുന്നതെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് കെ.സി. അബ്ദുല്‍ ഖാദര്‍ പറഞ്ഞു. പ്രധാനധ്യാപകന്‍ എം. പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വായന ശീലമാക്കണമെന്നും വായിച്ചുവളര്‍ന്നവരുടെ ജീവിതത്തില്‍ ഭാവിയില്‍ അതിന്റെതായ ഫലങ്ങളുണ്ടാകുമെന്നും രക്ഷിതാക്കളും അധ്യാപകരും കുട്ടികളെ വായനാലോകത്ത് തിരിച്ചുവിടാന്‍ സംഭാവനകളര്‍പ്പിക്കണമെന്നും ചടങ്ങിലെ മുഖ്യാതിഥിയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ പത്രപ്രവര്‍ത്തകന്‍ ജാഫറലി പാലക്കോട് പറഞ്ഞു.

എ. ഹന്നത്ത് ടീച്ചര്‍ വായനാനുഭവം പങ്കു വെച്ചു. ഒ. ഇമ്രാന്‍, ഒ.കെ. മിന്‍ഹ എന്നിവര്‍ പുസ്ത പരിചയം നടത്തി. ലൈബ്രറി പുസ്തക പ്രദര്‍ശനവും നടക്കുകയുണ്ടായി. കെ. വിനോദ് കുമാര്‍ മാസ്റ്റര്‍ സ്വാഗതവും കെ.സി. ഫാറൂഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.