മലപ്പുറത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്ന് വീണ് 40ലധികം പേര്‍ക്ക് പരിക്ക്

മൈതാനത്ത് സെവന്‍സ് ഫുട്‌ബോള്‍ മത്സരം നടക്കുന്നതിന് തൊട്ടുമുമ്പാണ് താത്കാലിക ഗ്യാലറി തകര്‍ന്നുവീണത്. ഗ്യാലറിയില്‍ നിറയെ ആളുകളുണ്ടായിരുന്നു. അപകടത്തിന് ശേഷമുള്ള തിക്കിലും തിരക്കിലുംപെട്ടും നിരവധിപേര്‍ക്ക് പരിക്കേറ്റു.