ഇന്ത്യൻ സോഷ്യൽ ഫോറം രാഷ്ട്രീയ പഠന ശിബിരം സംഘടിപ്പിച്ചു
ജിദ്ദ : വർത്തമാന ഇന്ത്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ "ഇന്ത്യ അഹെഡ്ഡ് " എന്ന ശീർഷകത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠന ശിബിരം സംഘടിപ്പിച്ചു.
ജിദ്ദ : വർത്തമാന ഇന്ത്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ “ഇന്ത്യ അഹെഡ്ഡ് ” എന്ന ശീർഷകത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠന ശിബിരം സംഘടിപ്പിച്ചു.
സമകാലീന ഇന്ത്യയിലെ സംഘപരിവാര ഫാഷിസത്തിന്റെ തേരോട്ടത്തിൽ മതേതര പാർട്ടികൾ കൃത്യമായ ലക്ഷ്യ ബോധമില്ലായ്മ കാരണം തകർന്നടിയുമ്പോൾ ഇന്ത്യയെന്ന പരമാധികാര റിപ്പബ്ലിക്കിനെ പുനഃസ്ഥാപിക്കേണ്ടത് ഓരോ ഇന്ത്യൻ പൗരന്റെയും കടമയാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ആലിക്കോയ ചാലിയം പറഞ്ഞു.
സംഘപരിവാര തന്ത്ര കുതന്ത്രങ്ങളെ സൂക്ഷമമായി മനസ്സിലാക്കിയവർക്കു ബി ജെ പി യെന്ന ഫാഷിസ്റ്റ് പ്രസ്ഥാനത്തെ രാഷ്ട്രീയമായി പിടിച്ചു കെട്ടുവാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സവർണ്ണ ഫാഷിസ്റ്റ് താല്പര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി രാജ്യത്തിനകത്തും പുറത്തുമായി ആർ എസ് എസ്സ് വാർത്തെടുത്ത കേഡർമാർ നിരന്തരമായി കലാപങ്ങളും അക്രമണങ്ങളും അഴിച്ചുവിട്ടും നുണകൾ നിരന്തരം പ്രചരിപ്പിച്ചും ഭരണ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു പൊതു സമൂഹത്തെ ഭയപ്പെടുത്തിയുമാണ് 140 കോടിയോളം ജനസംഖ്യയുള്ള ഇന്ത്യയെന്ന രാഷ്ട്രത്തെ അവരുടെ പൂർണ്ണ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നത്.
രാഷ്ട്ര ജനസംഖ്യയുടെ 1% ത്തിൽ താഴെ അർപ്പണ ബോധമുള്ള രാജ്യസ്നേഹികളായ കേഡർമാരെ വളർത്തിയെടുക്കുകയാണെങ്കിൽ സവർണ്ണ ഫാസിസ്റ്റുകളിൽ നിന്ന് ഇന്ത്യയെ പൂർണ്ണമായി മോചിപ്പിക്കാനാകുമെന്ന് ഉൽഘാടന പ്രാസംഗികനും സോഷ്യൽ ഫോറം സൗദി നാഷണൽ പ്രസിഡന്റുമായ അഷ്‌റഫ് മൊറയൂർ പറഞ്ഞു.
പക്ഷെ കുടുംബ വാഴ്ചയിലും കോർപറേറ്റ് പ്രീണനത്തിലൂടെയും മുന്നോട്ടു പോകുന്ന കോൺഗ്രസ്സിനോ, നിലവിലെ സാഹചര്യത്തിൽ ആശയ ദാരിദ്ര്യംബാധിച്ചു ഹിന്ദുത്വ അജണ്ട കടമെടുത്ത ഇടതു പാർട്ടികൾക്കോ നേതൃത്വ ദാരിദ്രമുള്ള മറ്റു പ്രാദേശിക പാർട്ടികൾക്കോ ഇതിന് കഴിയില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംഘപരിവാര ആൾക്കൂട്ട ആക്രമണങ്ങളും ഭീഷണികളും രാജ്യത്തെ മുസ്ലിങ്ങൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഉത്തർപ്രദേശ് നിയസഭാ തെരഞ്ഞെടുപ്പിൽ 80% ത്തിലധികം മുസ്ലിം വോട്ടർമാർ സമാജ് വാദി പാർട്ടിയെ പിന്തുണച്ചത് എന്ന് വിഷയാവതരണം നടത്തിയ സോഷ്യൽ ഫോറം നാഷണൽ വൈസ് പ്രസിഡന്റ് സലാഹുദ്ധീൻ കർണ്ണാടക ചൂണ്ടികാട്ടി.
കോൺഗ്രസും, എസ്പി യും, ബി എസ് പിയും പരസ്പരം മത്സരിച്ചാണ് നൂറോളം സീറ്റുകളിൽ ആയിരം വോട്ടുകൾക്ക് താഴെയുള്ള ഭൂരിപക്ഷത്തിനു ബി ജെ പി സ്ഥാനർഥികളുടെ വിജയം ഉറപ്പിച്ചത്.
മതേതര ചേരിയിലെ സ്വാർത്ഥതയും, അനൈക്യത്തെയും, കൃത്യമായ ആസൂത്രണമില്ലായ്മയെയുമാണ് സൂചിപ്പിക്കുന്നത്.
രൂക്ഷമായ തൊഴിലില്ലായ്മയും ഇന്ധനമടക്കം നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനയും, നോട്ടു നിരോധനവും ,ജി എസ് ടി യും , കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളും കൊണ്ട് ജനം വീർപ്പുമുട്ടുമ്പോഴും കോൺഗ്രസ്സടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്ക് ഇത് പൊതുജനത്തെ ബോധ്യപെടുത്താനോ ബി ജെ പി ക്കെതിരെ തെരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കാനോ കഴിഞ്ഞിട്ടില്ല..
ഇതേ സമയം കേഡർ സംവിധാനം ഉപയോഗപ്പെടുത്തി ബി ജെ പി സംഘപരിവാരപക്ഷം നിരന്തരമായ ജനസംമ്പർക്ക പരിപാടിയിലൂടെ ന്യുനപക്ഷ വിദ്വേഷത്തിന്റെയും വർഗീയ വെറുപ്പിന്റെയും വിഷവിത്തുകൾ പാകിയത് ഭൂരിപക്ഷ സമുദായത്തിനിടയിൽ പാർട്ടികൾക്കതീതമായി ധ്രുവീകരണത്തിന് കളമൊരുക്കി.ഇത് കൊണ്ടാണ് ഭരണം പൂർണ പരാജയമായിരുന്നിട്ടും ബി ജെ പി വീണ്ടും അധികാരത്തിൽ വരാനുള്ള മറ്റൊരു കാരണമെന്ന് സലാഹുദ്ധീൻ കർണ്ണാടക കൂട്ടിചേർത്തു.
ചടങ്ങിൽ സോഷ്യൽ ഫോറം നേതാക്കൾ സലാഹുദ്ധീൻ കർണാടകയെ പൊന്നാടയണിയിച്ചു ആദരിച്ചു.
സോഷ്യൽ ഫോറം നേതാക്കളായ ഇ എം അബ്ദുള്ള, അബ്ദുൽ മതീൻ, ആരിഫ് കർണ്ണാടക, അഹ്‌മദ് ലക്നൗ, കോയിസ്സൻ ബീരാൻകുട്ടി കേരളം, മൊഹിയുദ്ധീൻ തമിഴ്നാട് തുടങ്ങിയവർ സംബന്ധിച്ചു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി അൽഅമാൻ തമിഴ്നാട് സ്വാഗതവും നാഷണൽ സെക്രട്ടറി അബ്ദുൽ ഗനി മലപ്പുറം നന്ദിയും പറഞ്ഞു.






