കുതിച്ചുയർന്ന് ഇറച്ചി കോഴി വില

തിരുവനന്തപുരം: സംസ്ഥാനത്തെ ഇറച്ചി കോഴി വില കുതിച്ചുയരുന്നു.മാർച്ച് മാസത്തിൽ വില കുറയാറുണ്ടെങ്കിലും ഇത്തവണ വില പറന്നുയരുകയാണ്.ഇപ്പോൾ വില 170 കടന്നിരിക്കുകയാണ്.കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വില വർധിച്ചതാണു കോഴി വില കൂടാൻ കാരണമെന്നാണു വ്യാപാരികൾ പറയുന്നത്.കോഴിത്തീറ്റയ്ക്കു 300 രൂപയാണു ചാക്കൊന്നിന് വർധിച്ചത്.കോഴിത്തീറ്റയുടെ വില 2460 രൂപയായി ഉയർന്നു.12-15 രൂപയുണ്ടായിരുന്ന കോഴിക്കുഞ്ഞുങ്ങളുടെ വില 42 രൂപയായി.ഇനിയും കൂടുമെന്നാണു വിപണിയിൽ നിന്നുള്ള സൂചനകൾ.