പുത്തൻ പദ്ധതികളുമായി ബജറ്റ്; സഞ്ചരിക്കുന്ന റേഷൻ കട ഇനി നിങ്ങൾക്ക് മുന്നിൽ

തിരുവനന്തപുരം: പുതുപുത്തൻ പദ്ധതികളുമായാണ് 2022 ലെ ബജറ്റ് അവതരിപ്പിച്ചത്.സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷൻകട ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു.ആദിവാസി മേഖലകളിൽ ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ സഞ്ചരിക്കുന്ന റേഷൻകടകൾ പ്രവർത്തുക്കുന്നത് വിപുലീകരിക്കുകയാണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നത്.
സംസ്ഥാനത്തെ ഗ്രാമീണ മേഖലയ്ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് പദ്ധതിയെന്ന് വ്യക്തമാക്കിയായിരുന്നു സഞ്ചരിക്കുന്ന റേഷന്‍ കടകളുടെ പ്രഖ്യാപനം. ഇതോടെ റേഷന്‍ സൗകര്യങ്ങള്‍ വീട്ടുപടിക്കല്‍ ലഭിക്കുന്ന സ്ഥിതിയുണ്ടാവും.
സമീപത്തെ റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ ശേഖരിച്ച് നിശ്ചിത കേന്ദ്രത്തിലെത്തി വിതരണം ചെയ്യുന്ന പദ്ധതിയാണ് സഞ്ചരിക്കുന്ന റേഷന്‍ കട.





