19 കാരനും 15 കാരിയും ഒരേ മരത്തിൽ തൂങ്ങി മരിച്ചു

കോഴിക്കോട്: ബാലുശ്ശേരി കരുമലയിൽ 19 കാരനെയും 15 കാരിയേയും ഒരേ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കരുമല സ്വദേശി അഭിനവ് (19), താമരശേരി അണ്ടോണ സ്വദേശി ശ്രീലക്ഷ്മി(15) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കിനാലൂർ ചൂരക്കണ്ടി അനിൽകുമാറിൻ്റെ മകനാണ് അഭിനവ്. താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷിൻ്റയും ബീനയുടെയും മകളാണ് ശ്രീലക്ഷ്മി.താമരശ്ശേരി ഗവ.വി.എച്ച്.എസ്.സി.സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.