യുക്രെയ്ൻ പ്രതിസന്ധി: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവ്;ഇന്ത്യയിലേക്ക് പണമൊഴുകുന്നു

ദുബായ്: യുക്രൈൻ പ്രതിസന്ധിയിൽ എണ്ണ വില വർധിച്ചതിനെത്തുടർന്ന് ഇന്ത്യൻ രൂപയ്‌ക്ക് ഇടിവ്.ഏറ്റവും ഉയർന്ന വിനിമയ നിരക്കാണ് യുഎഇയിലെ ബാങ്കുകളിലും ഇതര ധനവിനിമയ സ്ഥാപനങ്ങളിലും ലഭിച്ചത്.48 ദിര്‍ഹത്തിന് ആയിരം രൂപവരെ പ്രവാസികള്‍ക്ക് ലഭിച്ചിരുന്നു.48 ദിര്‍ഹത്തിന് ആയിരം രൂപവരെ പ്രവാസികള്‍ക്ക് ലഭിച്ചിരുന്നു.ചരിത്രത്തിലെ റെക്കോഡ് വിലയിടിവാണ് രൂപയ്ക്ക് സംഭവിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധരും പറയുന്നു.

2020 ഏപ്രിൽ 16ന് 20.84 രൂപ രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള ഏറ്റവും വലിയ മൂല്യത്തകർച്ച. രാവിലെ ഒരു ദിർഹത്തിന് 20.94 രൂപ വരെ നൽകിയതായും എന്നാൽ ഉച്ചയായപ്പോഴേയ്‌ക്കും ഇത് 20.94 ആയി താഴ്ന്നതായും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി.റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതാണ് രൂപയുടെ റെക്കോർഡ് മൂല്യത്തകർച്ചയ്‌ക്ക് കാരണം. ദിർഹത്തിന് 21 രൂപ വരെയാകുന്ന ദിവസം വിദൂരമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

യു.എ.ഇ. യില്‍ ദിവസങ്ങളായി ഓണ്‍ലൈന്‍ വിനിമയവും വര്‍ധിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് ശമ്പളം ലഭിക്കുന്ന ദിവസങ്ങളായതിനാലും നാട്ടിലേക്ക് മികച്ച നിരക്കില്‍ പണമയക്കാന്‍ സാധിച്ചു.ഒരു ഒമാനി റിയാലിന് 199.50 രൂപ വരെ നൽകി. ശമ്പളം ലഭിക്കുന്ന ദിവസങ്ങളിൽ മൂല്യമുയർന്നതും ഗുണകരമായി. 5 റിയാലും 100 ബൈസയും നൽകിയാൽ നാട്ടിലെ ആയിരം രൂപ ലഭിക്കും. 1000 ഒമാനി റിയാലിന് നാട്ടിലെ 199,500 രൂപ ലഭിക്കും.