സ്വർണവിലയിൽ വൻകുതിച്ചു ചാട്ടം; പവന് 40000 കടന്നു

കൊച്ചി: സംസ്‌ഥാനത്ത് 40000 കടന്ന് സ്വർണവില.2022 ലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇപ്പോൾ. പവന് 1,040 രൂപ വർധിച്ച് 40,560 രൂപയായി ഉയർന്നു. ഗ്രാമിന് 130 രൂപ കൂടി 5,070 രൂപയിലെത്തി.സമീപകാലത്ത് ഒരൊറ്റദിവസം ഇത്രയും വര്‍ധനവുണ്ടാകുന്നത് ആദ്യമായാണ്.
റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ രാജ്യാന്തര വിപണിയില്‍ വിലകൂടിയതാണ് രാജ്യത്തെ വിലവര്‍ധനയ്ക്കും കാരണം. രൂപയുടെ മൂല്യമിടിയുന്നതും വില വര്‍ധിക്കാനിടയാക്കി. ഇതിന് മുമ്പ് കൊറോണ കാലത്താണ് സ്വർണവില റെക്കോർഡ് ഉയരത്തിലെത്തിയത്. 2020 ഓഗസ്റ്റ് 7, 8, 9 തീയതികളിൽ സ്വർണ വില ആദ്യമായി 40,000 കടന്നിരുന്നു. അന്ന് ഒരു പവന് 42,000 രൂപയായിരുന്നു നിരക്ക്.






