കാവ്യാമാധവൻ്റെ ‘ലക്ഷ്യ’യിൽ തീപിടുത്തം

കൊച്ചി: നടി കാവ്യാമാധവൻ്റെ ഉടമസ്ഥതയിൽ ഉള്ള ലക്ഷ്യയിൽ തീപിടുത്തം.ഇടപ്പളളി ഗ്രാന്‍ഡ് മാളിൻ്റെ മൂന്നാം നിലയിലുളള സ്ഥാപനമാണ് കത്തിനശിച്ചത്.പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. ഷോപ്പിലെ തയ്യല്‍ മെഷീനുകളും തുണിത്തരങ്ങളും ഉള്‍പ്പെടെ പൂര്‍ണമായും കത്തി നശിച്ചു. തുണികൾ തയ്ച്ച് നൽകുന്ന യൂണിറ്റാണ് ഇവിടെ കൂടുതലും പ്രവർത്തിക്കുന്നത്.ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.സംഭവ സമയം സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായതിനാൽ കൃത്യ സമയത്തു തന്നെ വിവരം അറിയിക്കുകയും തീയണക്കുകയുമായിരുന്നു.ഗ്രാന്റ് മാളിന്റെ മൂന്നാം നിലയിലാണ് ഈ ബുട്ടീക്ക് പ്രവർത്തിച്ചിരുന്നത്. മൂന്നാം നില കെട്ടിടത്തില്‍ എട്ടോളം മറ്റ് സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി.






