ഒന്ന് മുതൽ നാലാം ക്ലാസ് വരെ വാർഷിക പരീക്ഷ ഇല്ല; അഞ്ചു മുതൽ ഒമ്പത് ക്‌ളാസുകാരുടെ പരീക്ഷ ഈ മാസം 22 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിൽ വാർഷിക പരീക്ഷ ഉണ്ടായിരിക്കില്ല.അഞ്ചു മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകാരുടെ പരീക്ഷ ഈ മാസം 22 മുതൽ 30 വരെ നടത്താനാണ് തീരുമാനം.ബാക്കിയുള്ള ക്ലാസുകാരുടെ പരീക്ഷ ടൈംടേബിൾ ഉടൻ പുറത്തിറക്കും.നേരത്തെഅധ്യാപക സംഘടനകളുമായി നടത്തിയ ചർച്ചയിൽ ഒൻപത് വരെയുള്ള പരീക്ഷകൾ ഏപ്രിൽ ആദ്യം നടത്താനാണ് തീരുമാനിച്ചിരുന്നത്.എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 30നും ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകൾ മാർച്ച് 31നും ആണ് ആരംഭിക്കുന്നത്. അതിന് മുൻപേ മറ്റ് ക്ലാസുകളിലെ പരീക്ഷകൾ തീർക്കാനാണ് ലക്ഷ്യമിടുന്നത്.






