ധർമശാലയിൽ പ്ലൈവുഡ് ഫാക്ടറിയിൽ വൻതീപിടുത്തം

കണ്ണൂർ: ധർമശാലയിൽ അഫ്ര പ്ലൈവുഡ് ഫാക്ടറിയിലാണ് ഇന്നലെ രാത്രി 11.30 ഓടെ അഗ്നിബാധ ഉണ്ടായത്.പ്ലൈവുഡും ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിനശിച്ചു.തളിപ്പറമ്പ്,കണ്ണൂർ,പയ്യന്നൂർ,പെരിങ്ങോം എന്നിവിടങ്ങളിലെ അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നായി 10 യൂണിറ്റുകൾ എത്തി രാവിലെ 6 മണിയോടെയാണ് പൂർണമായും തീ നിയന്ത്രണ വിധേയമാക്കിയത്.ഫാക്ടറി പൂർണമായും കത്തിനശിച്ചു.തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും ഷോർട്ട് സർക്യുട്ട് ആകാം എന്നാണ് പ്രാഥമിക വിലയിരുത്തൽ.ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് നിഗമനം.






