അശ്ലീലം സംസാരിച്ചത് ചോദ്യം ചെയ്തതിന് ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചു; മൂന്നു പേർ പൊലീസ് പിടിയിൽ

കോട്ടയം: കോട്ടയം പാലായിൽ ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർ പോലീസ് കസ്റ്റഡിയിൽ.വർക്ഷോപ്പ് ഉടമയും കൂട്ടാളികളുമായ മൂന്നു പേർ ആണ് പോലീസിന്റെ പിടിയിലായത്.പാറപ്പള്ളി കറുത്തേടത്ത് ശങ്കർ, അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ, മുണ്ടങ്കൽ മേടയ്ക്കൽ ആന്റോ എന്നിവരാണ് പ്രതികൾ.പാലാ സ്വദേശികളായ അഖിൽ, ജിൻസി എന്നിവർക്കാണ് പരിക്കേറ്റത്.
പാലാ ഞൊണ്ടിമാക്കൽ കവലയിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.ഗർഭിണിയോട് അശ്ലീലമായി സംസാരിച്ചത് ഭർത്താവ് ചോദ്യം ചെയ്തതാണ് പ്രകോപനം. തുടർന്ന് ഭർത്താവിനേ അടിച്ചുവീഴ്ത്തുകയും ഗർഭിണിയുടെ വയറിന് ചവിട്ടുകയും ചെയ്തു. കൂടാതെ ദമ്പതിമാരെ വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.ദമ്പതികളെ മർദിച്ച ശേഷം സ്ഥലം വിട്ട പ്രതികളെ വിശദമായ അന്വേഷണത്തിലാണ് കണ്ടെത്തിയത്.






