പാചകവാതക വില കുതിച്ചുയർന്നു; വാണിജ്യ സിലിണ്ടറിന്റെ വില 106 രൂപ ഉയർന്നു

ന്യൂഡൽഹി: വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി.19 കിലോ സിലിണ്ടറിന് 106.50 രൂപ കൂടി 2008.50 രൂപയായി.906.50 രൂപയുള്ള ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
വാണിജ്യാവശ്യത്തിനുള്ള 5 കിലോ എല്‍പിജി സിലിണ്ടറിന് 27 രൂപയും 19 കിലോയുടെ സിലിണ്ടറിന് 106 രൂപയുമാണ് വർധിച്ചത്.5 കിലോയുടെ സിലിണ്ടറിന് 569 രൂപയും 19 കിലോയുടേതിന് 2012 രൂപയുമാണ് ഇന്നത്തെ വില.
ഫെബ്രുവരിയില്‍ എണ്ണക്കമ്പനികള്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 91.50 രൂപ കുറച്ചിരുന്നു.യുക്രൈനില്‍ റഷ്യ യുദ്ധം തുടങ്ങിയതോടെ ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നിരുന്നു. ഇതിനിടെയാണ് പാചകവാതക വില വര്‍ധിപ്പിച്ചത്. എന്നാല്‍ പെട്രോള്‍ - ഡീസല്‍ വിലയില്‍ നിലവില്‍ മാറ്റമില്ല.2022 ഏപ്രിൽ മുതൽ പാചക വാതക വിലയിൽ കുത്തനെ വർധനയുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.






