സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:ബം​ഗാൾ ഉൾക്കടലിൽ രൂപംകൊണ്ട  ചക്രവാത ചുഴിയുടെ സ്വാധീനത്താൽ  സംസ്ഥാനത്ത്  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.  ചക്രവാതച്ചുഴിയാണ് മഴക്ക് കാരണം. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിലാണ് കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയെന്ന മുന്നറിയിപ്പുള്ളത്.ചക്രവാതച്ചുഴി 48 മണിക്കൂറിനുളളിൽ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ബുധൻ, വ്യാഴം ദിവസങ്ങളിൽ പരക്കെ മഴക്ക് സാധ്യതയുണ്ട്.മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുമുണ്ട്.തിരുവനന്തപുരം, ഇടുക്കി, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മാർച്ച് മൂന്നിനാണ് ഈ ജില്ലകളിൽ യെല്ലോ അലർട്ട്.നാളെ മുതൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴയുണ്ടാകുമെന്നു കാലാവസ്ഥാ വകുപ്പ് നേരത്തേ അറിയിച്ചിരുന്നു.