വാട്സ്ആപ്പ് കൂട്ടായ്‌മയിൽ കുട്ടികൾക്കായി വഴിയൊരുങ്ങി

തിരുവനന്തപുരം: സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് പോകാൻ വഴിയൊരുക്കി വാട്സ് ആപ്പ് കൂട്ടായ്മ.തിരുവനന്തപുരം പാലോട് മലമാരി എൽ പി എസ് സ്കൂളിലേക്കുള്ള കാട് കയറിയ റോഡാണ് കൂട്ടായ്മ വൃത്തിയാക്കിയത്.പഞ്ചായത്തിനോടും മറ്റധികാരികളോടും പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു കൂട്ടായ്മയുടെ ഇടപെടൽ.

മലമാരി സർക്കാർ എൽ പി എസ് സ്കൂളിലെക്ക് കുട്ടികൾ പോകുന്ന വ‍ഴിയാണ് കൂട്ടായ്മയിൽ വൃത്തിയായത്.പാലോട് മലമാരി അംബേദ്കർ ലക്ഷം വീട് കോളനിയിൽ ഉൾപ്പെടെയുള്ളവർ വരുന്ന വഴി കൂടിയാണിത് .പേടിച്ചാണ് ഈ വ‍ഴി ആൾക്കാർ കടന്നു പോകുന്നത്.എന്നാൽ ഇനി കുരുന്നുകൾക്ക് പേടി കൂടാതെ സ്കൂളിലേക്ക് പോകാം.സ്കൂൾ തുറക്കാൻ തീരുമാനിച്ചതോടെ കല്ലറ ഗ്രാമ പഞ്ചായത്ത് വി ഇ ഒ സനൽകുമാറിന്‍റെ നേതൃത്വത്തിൽ പാലോട് കൈത്താങ്ങ് കൂട്ടായ്മയും,എന്‍റെ നാട് വാട്സ്ആപ്പ് കൂട്ടായ്മയും ചേർന്ന് റോഡിനിരുവശവുമുള്ള കാട് വെട്ടിതെളിച്ചത്.