തിരൂർ എഎംഎൽപി സ്കൂൾ രക്ഷിതാക്കൾ പ്രതിഷേധിച്ചു

തിരൂർ:  തിരൂർ എഎംഎൽപി സ്കൂളിൻ്റെ അവസ്ഥ ശോചനീയമാണെന്ന് ആരോപിച്ച്‌ ഒരു കൂട്ടം രക്ഷിതാക്കൾ സ്കൂളിൽ പ്രതിഷേധം നടത്തി.സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് പുനരാരംഭിച്ചിരിക്കുകയാണ്.എന്നാൽ ശോചനീയാവസ്ഥ പരിഹരിക്കാതെ സ്കൂൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.സ്കൂളിൽ രാവിലെ തന്നെ എത്തിയ കുട്ടികൾ എല്ലാം തന്നെ സ്കൂളിന് വെളിയിൽ നിൽക്കുകയാണ്.സ്കൂളിന്റെ ഓടും പട്ടികയുമൊക്കെ പൊളിഞ്ഞു വീഴാറുണ്ടെന്നും മുന്നിലുള്ള റെയിൽ പാളത്തിലൂടെ ട്രെയിൻ പോകുമ്പോൾ സ്കൂൾ ആകെ കുലുങ്ങാറുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു.ഓരോ മീറ്റിംഗിലും ഇക്കാര്യങ്ങൾ മാനേജ്മെന്റിനെ ബോധ്യപ്പെടുത്താറുണ്ടെങ്കിലും ഇതുവരെയും യാതൊരു വിധ നടപടികളും ഉണ്ടായിട്ടില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.നാട്ടുകാരും പൂർവ്വവിദ്യാർത്ഥികളും ചേർന്നാണ് അറ്റകുറ്റ പണികൾ നടത്തിയിട്ടുള്ളത്.ഈ അവസ്ഥയിൽ ഒരു മാറ്റം വരുന്ന വരെ കുട്ടികളെ സ്കൂളിൽ വിടില്ലെന്നാണ്‌ രക്ഷിതാക്കൾ പറയുന്നത് .