പതാക ദിനം ആചരിച്ചു

പാലക്കോട്: SKSSF സ്ഥാപക ദിനത്തോടനുബന്ധിച്ച് പാലക്കോട് ശാഖ കമ്മിറ്റി പതാക ദിനം ആചരിച്ചു.പാലക്കോട് ജുമാ മസ്ജിദിനോടനുബന്ധിച്ചുള്ള മഖാമിൽ സിയാറത്തിന് ശേഷമാണ് പരിപാടി നടന്നത്.മഖാം സിയാറത്തിന് അഫ്സൽ ദാരിമി നേതൃത്വം നൽകി. ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.നൂറുദ്ദീൻ ഹാജി പതാക ഉയർത്തി.എം ബഷീർ മൗലവി, ജമാ അത്ത് കമ്മിറ്റി സെക്രട്ടറി കെ സി മുസ്തഫ, ജാഫർ അലി പാലക്കോട്, അൽത്താഫ്, ഫുആദ്, ഇഷാം,റുഫൈദ് ഓ കെ എന്നിവർ പങ്കെടുത്തു.






