പുസ്തക പ്രകാശനം നടത്തി
ജിദ്ധ : പ്രശസ്ത പ്രവാസി എഴുത്തുകാരി ശ്രീമതി സക്കീന ഓമശ്ശേരി എഴുതിയ മണലെഴുത്തുകൾ എന്ന പുസ്തകത്തിൻ്റെ പ്രകാശന കർമ്മം നടന്നു. പുണർതം 2022 ൻ്റെ ബാനറിൽ സഫയർ ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രകാശന കർമ്മം നടന്നത്.പുസ്തകത്തിൻ്റെ കോപ്പി ശ്രീ മായിൻകുട്ടിക്കും സാദിഖലി തുവ്വൂരിനും നൽകിക്കൊണ്ട് മലയാളം ന്യൂസ് എഡിറ്റർ ശ്രീ മുസാഫർ പ്രകാശന കർമം നിർവഹിച്ചു.
പുണർതം 2022 കൺവീനർ ഹസ്സൻ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. പരിപാടി സിഎം അഹമ്മദ് ആക്കോട് നിയന്ത്രിച്ചു.
ഇസ്മായിൽ മരുതേരി, ഷിബു തിരുവനന്തപുരം,അബ്ദുൽമജീദ് നഹ,സുൽഫിക്കർ ഒതായി(അമൃത ന്യൂസ് ജിദ്ദാ റിപ്പോർട്ടർ ), ബാദുഷ(ഇ എം ടി ന്യൂസ് ) ,സലാഹ് കാരാടൻ,അബ്ദുല്ല മൂക്കണ്ണി,യു എം ഹുസൈൻ,സെലീന മുസാഫർ, ഉമ്മർ മങ്കട , മുജീബ് പാക്കട ,ഗഫൂർ ചാലിൽ ,ഷറഫു കൊണ്ടോട്ടി, റഹീം, പുണർതം ചെയർമാൻ ഉണ്ണീൻ പുലാക്കൽ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
സക്കീന ടീച്ചറുടെ കവിതകൾ എന്നും സമ്മാനിച്ചിട്ടുള്ളത് മണലാരണ്യത്തിൽ പ്രവാസികൾ അനുഭവിക്കുന്ന ഓരോ വിയർപ്പ് തുള്ളികളും പ്രതിപാദിക്കുന്നവയാണെന്ന് പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കവെ മലയാളം ന്യൂസ് പത്രാധിപർ മുസാഫർ അഭിപ്രായപ്പെട്ടു.
ഓരോ കവിതകളും പ്രവാസി സമൂഹം ഒന്നടങ്കം ഏറ്റെടുക്കുകയും അതുപോലെ തന്നെ നമ്മുടെ കേരളക്കരയിലും കവിതകൾക്ക് അംഗീകാരം കിട്ടിയിട്ടുണ്ട് എന്ന് മാധ്യമം റിപ്പോർട്ടർ സാദിഖലി തുവ്വൂരും അഭിപ്രായപ്പെട്ടു .
ഞാനെഴുതിയ ഓരോ വരികളും ഈ പ്രവാസ ലോകത്തു നിന്ന് പ്രവാസികളിൽ ഞാൻ കണ്ട ഓരോ അനുഭവങ്ങളാണെന്നും അതിനു നിങ്ങൾ ഓരോരുത്തരും തന്ന അകമഴിഞ്ഞ പിന്തുണയ്ക് നന്ദിയുണ്ടെന്നും മറുപടി പ്രസംഗത്തിൽ സെക്കീന ടീച്ചർ പറഞ്ഞു.
തുടർന്ന് നടന്ന കലാപരിപാടികൾക്ക് മുസ്തഫ കുന്നുംപുറം നേതൃത്വം നൽകി.
നൂഹ് ബീമാപള്ളി,സർഫ്രാസ് , റഹീം കാക്കൂർ . പ്രശസ്ത പിന്നണി ഗായിക മുംതാസ് അബ്ദുറഹ്മാൻ ,സോഫിയ സുനിൽ ,ഫർസാന യാസിർ ,മൻസൂർ നിലമ്പൂർ,മുബാറക്ക് വാഴക്കാട്,സൈഫുദ്ദീൻ കൊടുവള്ളി,സമീർ പന്നൂര് , എന്നിവർ ഗാനങ്ങൾ ആലപിച്ചു.
പ്രശസ്ത മ്യൂസിക് ഡയറക്ടറും സംവിധായകനുമായായ ബാപ്പി ലഹാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
പുണർതം 2022 കോഡിനേറ്റർ യൂസഫ് കോട്ട സ്വാഗതവും അഷ്റഫ് ചുക്കൻ നന്ദിയും പറഞ്ഞു.






