ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനത്തിൽ എല്ലാ സ്കൂളുകളിലും ഭാഷാ പ്രതിജ്ഞ

തിരുവനന്തപുരം: ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് എല്ലാ വിദ്യാലയങ്ങളിലും ഭാഷാപ്രതിജ്ഞയെടുക്കും.രാവിലെ 11 മണിക്കാണ് സ്‌കൂളുകളില്‍ ഭാഷാപ്രതിജ്ഞയെടുക്കുക.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസടിസ്ഥാനത്തിലാണ് ഭാഷാപ്രതിജ്ഞയെടുക്കുന്നത്. മലയാളം ഭാഷാപണ്ഡിതർ,എഴുത്തുകാർ,സാംസ്കാരിക നായകർ തുടങ്ങിയവർ വിവിധ സ്കൂളുകളിലെ ചടങ്ങുകളിൽ പങ്കെടുക്കും. ജനപ്രതിനിധികളും സ്കൂൾ തല ചടങ്ങുകളിൽ ഉണ്ടാകും.പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരം പട്ടം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ ചടങ്ങില്‍ പങ്കെടുക്കും.മാതൃഭാഷ എന്ന നിലയിൽ മലയാളത്തിന്റെ ഉന്നമനം ലക്ഷ്യം വച്ച് വിവിധ പദ്ധതികൾ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.മാതൃഭാഷ എന്ന നിലയിൽ മലയാളത്തിന്റെ ഉന്നമനം ലക്ഷ്യം വച്ച് വിവിധ പദ്ധതികൾ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.






