ഉപ്പിലിട്ട പഴ വിൽപനയ്ക് കോഴിക്കോട് കോർപറേഷൻ വിലക്ക് ഏർപ്പെടുത്തി

കോഴിക്കോട്:ഉപ്പിലിട്ട പഴങ്ങൾ വിൽക്കുന്നതിന് കോഴിക്കോട് കോർപറേഷൻ പരിധിയിൽ വിലക്ക് ഏർപ്പെടുത്തി.വിനാഗിരിയും ഉപ്പും ചേർത്ത് തയ്യാറാക്കുന്ന ഉപ്പിലിട്ട പഴങ്ങൾ വിൽക്കരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.ഉപ്പിലിട്ട പഴ വിൽപ്പനയുമായി ബന്ധപ്പെട്ട് പരാതികൾ ഇന്നലെയും വന്നതിൻ്റെ അടിസ്ഥാനത്തിലാണ് വിലക്ക്.കോർപറേഷൻ്റെ വിലക്കിനെതിരെ പ്രതിഷേധിക്കുമെന്ന് കച്ചവടക്കാർ അറിയിച്ചു.ബീച്ചിലെ മുഴുവൻ തട്ടുകടക്കാർക്കും ഭക്ഷ്യസുരക്ഷ പരിശീലനം നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.