പത്മശ്രീ കെ വി റാബിയയെ ആദരിച്ചു

തിരൂരങ്ങാടി: പടച്ചവനോടുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും, ഏത് വിഷയത്തിലും ശ്രമിച്ചാല്‍ വിജയമുണ്ടെന്ന ഉറച്ച ദൃഢപ്രതിജ്ഞയുടെയും തളരാതെയും പതറാതെയും തന്റെ ചിറകുകള്‍ നിവര്‍ത്തിപ്പിടിച്ചു ജിവിതത്തില്‍ ജൈത്ര യാത്ര നടത്തുന്ന പത്മശ്രീ കെ വി റാബിയയെ ആദരിച്ചു.

തിരുരങ്ങാടി വെള്ളിലക്കാടിന്റെ വെള്ളിനക്ഷത്രം പത്മശ്രീ കെ വി റാബിയയെ മൊട്ടമ്മല്‍ ചങ്ങാതി കൂട്ടം വാട്‌സപ്പ് കൂട്ടായ്മയാണ് ആദരിച്ചത്. പ്രവാസി കൂട്ടായ്മകളിലുടെ ശ്രദ്‌ധേയനായ, ജിദ്ദാ പ്രവാസി റഫീഖ് സി എച്ചും, മഖ്ബൂല്‍ മൊട്ടമ്മലും ചേര്‍ന്ന് മൊട്ടമ്മല്‍ ചങ്ങാതിക്കൂട്ടം വാട്‌സപ്പ് കൂട്ടായ്മയുടെ മൊമെന്‍േറാ കൈമാറി. ഫിറോസ് ബാബു മൊട്ടമ്മല്‍, മാത്യൂ സാര്‍, ഷംസുദ്ധീന്‍ ഉന്നംതല, സുല്‍ഫിക്കര്‍ ജിദ്ദ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.