ആറ്റുകാൽ പൊങ്കാല നാളെ; തിരുവനന്തപുരത്ത് നാളെ പ്രാദേശിക അവധി

തിരുവനന്തപുരം: നാളെയാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. രാവിലെ 10.50 ന് പണ്ടാര അടുപ്പിൽ തീ പകരും. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാകും പൊങ്കാല തർപ്പണം എന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തെ ഒലെ ഇക്കുറിയും ക്ഷേത്രത്തിലെ പണ്ടാരഅടുപ്പിൽ മാത്രമായിരിക്കും പൊങ്കാല അർപ്പണം.ഈ സമരം ഭക്തർക് അവാര്ഡ് വീടുകളിൽ പൊങ്കാലയിടാം.
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും നാളെ (ഫെബ്രുവരി 17) പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ ഡോ.നവ്‌ജ്യോത്‌ഖോസ അറിയിച്ചു.






