ആദ്യം കണ്ടത് തിങ്കളാഴ്ച

“തിങ്കളാഴ്ച” എന്ന ഹിറ്റ് ആൽബത്തിലുടെ ഏറെ ശ്രദ്ധേയനായ ഷാനിഫ് അഴിയൂർ വ്യത്യസ്ത വേഷത്തിലും ആൽബം മേഖല ഇന്നേവരെ കാണാത്ത അഭിനയമികവും കാഴ്ച്ച വെക്കുന്ന “ഉമ്മി നീയാണ് സ്വർഗം” എന്ന ആൽബം ഉടൻ റിലീസിന് ഒരുങ്ങുന്നു.ഉമ്മമാരെ കുറിച്ച് ഏറെ ഗാനങ്ങൾ നമ്മുക്കിടിയിൽ കേട്ടിട്ടുണ്ടങ്കിലും സംഗീതത്തിലും രചനയിലും ഏറെ പുതുമകൾ ഒരുക്കി ആരുടെയും കണ്ണ്‌ നിറയ്ക്കുന്ന രീതിയിൽ ചിട്ടപെടുത്തി ചലച്ചിത്ര പിന്നണി ഗായകൻ വിധുപ്രതാപ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഷാനിഫ് അഴിയൂരിന് പുറമെ നിരവധി സിനിമകളിൽ അഭിനയിച്ച ജിഷ്‌റ, മുന്ന, പർവിൻ തുടങ്ങിയവരും ഇതിൽ ശക്തമായ കഥാപാത്രം ചെയുന്നു.എസ്സാർ മീഡിയ ബാനറിൽ ഒരുക്കി റിലീസ് ചെയുന്ന ഈ ആൽബത്തിൻ്റെ നിർമാണ ചുമതല പ്രവാസി മലയാളികളായ സജീർ മാരായമംഗലം (ദുബൈ ),ലുക്ക്മാൻ വേങ്ങര,
യഹ്‌യ വണ്ടുർ (ജിദ്ദ )എന്നിവരും നിസാം സൂപ്പി ക്യാമറയും ഷഫീഖ് കരാട്‌ എഡിറ്റിങ്ങും നിർവഹിച്ചു. സുബ്രു തിരൂർ മേക്കപ്പും സഹ സംവിധാനം ശ്യാം തിരൂർ കൺട്രോൾ ഉസ്മാൻ അലി ഉൾപ്പടെ നിരവധി ടെക്‌നീഷ്യന്മാരെയും ഉൾപ്പെടുത്തി നിർമിച്ച ഈ ആൽബത്തിൻ്റെ സംഗിതം യാസിർ അഷ്റഫും ഗാനരചന, വീഡിയോ സംവിധാനവും യാസ് തിരുരങ്ങാടിയും നിർവഹിച്ചു.