കോർബെ വാക്‌സിൻ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ അനുമതി

അടിയന്തര ഘട്ടങ്ങളില്‍ കോര്‍ബെവാക്സ് കോവിഡ് വാക്‌സിൻ 12 മുതല്‍ 18 വയസുവരെ ഉള്ളവര്‍ക്ക് ഉപയോഗിക്കാന്‍ വിദഗ്ധ സമിതി അനുമതി നൽകി.ബയോളജിക്കല്‍ ഇ യുടേതാണ് കോർബെവാക്സ്.നിബന്ധനകള്‍ക്ക് വിധേയമായി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) വിദഗ്ധ സമിതിയാണ് വാക്സിന് അനുമതി നല്‍കിയത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്ഗധ സമിതി വാക്സിന് അനുമതി നല്‍കിയത്.
നേരത്തെ കുട്ടികള്‍ക്കുള്ള ഭാരത് ബയോടെക്കിന്റെ കൊവാക്സിനും അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് കാഡിലയുടെ സൈക്കോവ് ഡി വാക്സിനും ഡിസിജിഐ അംഗീകാരം നല്‍കിയിട്ടുണ്ട്.കൊവിഡിനെതിരെ തദ്ദേശീയമായി വികസിപ്പിച്ച ആര്‍ബിഡി പ്രോട്ടീന്‍ സബ്-യൂണിറ്റ് വാക്സിനാണ് കോര്‍ബെ വാക്സ്. നേരത്തെ കോര്‍ബൊവാക്സിന്‍ മുതിര്‍ന്നവരില്‍ ഉപയോഗിക്കാന്‍ ഡിസംബര്‍ 28ന് ഡിസിജിഐ അംഗീകാരം നല്‍കിയിരുന്നു.
15 മുതൽ 18 വയസ് വരെ പ്രായമുള്ളവർക്ക് 5,24,34,558 ആദ്യ ഡോസ് കൊവിഡ് വാക്‌സിനും, 1,64,08,841 രണ്ടാം ഡോസ് വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.15നും 18നും ഇടയിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കിയ ശേഷം 12 വയസ്സിന് മുകളിലുള്ളവര്‍ക്കും വാക്സിന്‍ നല്‍കാന്‍ തുടങ്ങിയേക്കും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






