അധ്യാപക സംഘടനകളുമായുള്ള വിദ്യാഭ്യാസ മന്ത്രിയുടെ ചർച്ച ഇന്ന്

തിരുവനന്തപുരം: കോവിഡ് നിരക്ക് കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ തുറന്നപ്പോൾ അധ്യയനം സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അധ്യാപക സംഘടനകളുമായി ഇന്ന് ചർച്ച നടത്തും.സ്കൂൾ പ്രവർത്തന സമയം, ശനിയാഴ്ച പ്രവർത്തി ദിവസമാക്കൽ പരീക്ഷ നടത്തിപ്പ് പാഠഭാഗങ്ങളുടെ പൂർത്തീകരണം എന്നിവ പ്രധാന ചർച്ച വിഷയമാകും.
അധ്യാപക സംഘടനകളുമായി ചർച്ച തീരുമാനിച്ച ശേഷം സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിൽ സംഘടനകൾ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.






