അംബാസിഡർ ടാലെന്റ്റ് അക്കാദമി ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദയിലെ ട്രൈനർമാരുടെ കൂട്ടായ്മയായ അംബാസിഡർ ടാലെന്റ്റ് അക്കാദമി മദീനയിലേക്ക് ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു. മദീനയിലെ വിവിധ ചരിത്ര സ്ഥലങ്ങൾ, കാരക്ക തോട്ടങ്ങൾ തുടങ്ങിയവ സന്ദർശിച്ചു. മസ്ജിദുന്നബവിയിൽ ജുമുഅക്ക് എത്തിയ സംഘം അവിടെ നിന്നും മസ്ജിദു ഖുബായിലേക്കുള്ള ചരിത്ര പാതയിലൂടെ സഞ്ചരിച്ചു. അയ്യായിരം അടി നീളമുള്ള പാതയിലൂടെ ഒരു ഭാഗത്തെക്കു സഞ്ചരിക്കാൻ അര മണിക്കൂർ സമയമെടുക്കും.
വേറിട്ടൊരു അനുഭവമാണ് ഈ യാത്ര സമ്മാനിക്കുന്നത് . ഉഹ്ദ് പർവ്വതവും അതിനോടനുബന്ധിച്ച ചരിത്ര സ്ഥലങ്ങളും സന്ദർശിച്ചു. വിവിധ ചരിത്ര ശേഷിപ്പുകൾ സന്ദർശകർക്കായി ഒരുക്കിയ അവാലിയിലെ കാരക്ക തോട്ടവും സന്ദർശിച്ചു. അൽ വഹ ഹോളിടെ ടൂർസുമായി സഹകരിച്ച യാത്രക്ക് ടൂർ കോർഡിനേറ്റർ കെ ടി മുസ്തഫ പെരുവള്ളൂർ നേത്രത്വം കൊടുത്തു . ചീഫ് അമീർ ഹംസ മളാഹിരിക്കൊപ്പം ചുക്കാൻ സൈദലവി ഹാജി, നൗഷാദ് താഴത്തു വീട്ടിൽ , അഡ്വക്കറ്റ് ശംസുദ്ധീൻ , അഷ്‌റഫ് മട്ടന്നൂർ , ജംഷീർ , മുനീർ വി പി തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി .






