ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ എസ്.എഫ്.ഐ നേതാവിനെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു

പഴയങ്ങാടി: ഏഴ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ എസ്.എഫ്.ഐ നേതാവ് അറസ്റ്റില്‍. മാടായി കോളേജ് യൂനിയന്‍ പ്രതിനിധിയായ എസ്.എഫ്.ഐ പ്രതിനിധിയാണ് അറസ്റ്റിലായത്. എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിച്ചത്. കൂട്ടുപ്രതിയും തെയ്യം കലാകാരുമായ വെങ്ങര സ്വദേശി 50 കാരന്‍ ഒളിവിലാണ്.
രണ്ട് മാസം മുമ്പാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. എന്നാല്‍ നാല് ദിവസം മുമ്പാണ് പഴയങ്ങാടി പോലിസ് കേസെടുത്തത്. ബാലിക പയ്യന്നൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്തി.
രണ്ട് മാസം മുമ്പ് വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്താണ് നിത്യസന്ദര്‍ശകരായിരുന്ന എം.പി പ്രകാശനും കൗമാരക്കാരനായ എസ്.എഫ്.ഐ നേതാവും ബാലികയെ പീഡിപ്പിച്ചത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപിക നടത്തിയ കൗണ്‍സിലിംഗിലാണ് സംഭവം അറിഞ്ഞത്.
സ്‌കൂള്‍ അധികൃതര്‍ വിവരം പോലിസിലോ സി.ഡബ്ല്യു.സി അധികൃതരെയോ അറിയിക്കാതെ ഒതുക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പഴയങ്ങാടി പോലിസ് കേസെടുത്തത്.






