പുതുക്കിയ ഹയർ സെക്കൻററി പരീക്ഷാ മാന്വൽ പുറത്തിറക്കി;ഇരട്ട മൂല്യനിർണയം നടത്താമെന്നു വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പുതുക്കിയ ഹയർ സെക്കൻററി പരീക്ഷാ മാന്വൽ പുറത്തിറക്കി. റീവാല്യൂവേഷന് അപേക്ഷിക്കുന്ന ഉത്തരക്കടലാസുകൾ ഇരട്ടമൂല്യനിർണയത്തിന് വിധേയമാക്കും.തീയറി പരീക്ഷ എഴുതിയവർക്ക് പ്രാക്ടിക്കൽ പരീക്ഷ അറ്റൻഡ് ചെയ്‌തില്ലെങ്കിൽ സെ പരീക്ഷയിൽ അവസരം നൽകും.ഹയർസെക്കൻററി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് യാതൊരു സംശയങ്ങൾക്കും ഇടയില്ലാത്ത വിധം സമഗ്രമായ പരിഷ്കരണമാണ് നടത്തിയിട്ടുള്ളത്.പരീക്ഷ ജോലികൾക്ക് എല്ലാ അധ്യാപകരെയും നിർബന്ധമാക്കി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പുനർമൂല്യനിർണയത്തിൽ ലഭിക്കുന്ന സ്കോർ വിദ്യാർത്ഥിക്ക് ആദ്യം ലഭിച്ച സ്കോറിനെക്കാൾ 1 സ്കോറെങ്കിലും അധികമാണെങ്കിൽ അതു ലഭ്യമാക്കും. കുറവാണെങ്കിൽ ആദ്യം ലഭിച്ചത് നിലനിർത്തുന്നതാണ്.ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷാ നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ട്. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട അഫിഡവിറ്റ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് നൽകണമെന്ന വ്യവസ്ഥയിൽ ഇളവ് വരുത്തി നോട്ടറിയിൽ നിന്നുള്ള അഫിഡവിറ്റ് മതിയാകും എന്ന് മാറ്റം വരുത്തിയിട്ടുണ്ട്. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവർക്ക് ഏറെ ആശ്വാസത്തിന് വക നൽകുന്നതാണിത്.

രണ്ടാംവർഷ തീയറി പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് ഏതെങ്കിലും സാഹചര്യത്തിൽ പ്രായോഗിക പരീക്ഷ എഴുതാൻ സാധിക്കാതെ വന്നാൽ ടി വിദ്യാർത്ഥിക്ക് പരീക്ഷയിൽ പ്രായോഗിക പരീക്ഷ മാത്രമായി എഴുതാവുന്നതാണ്. വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാകുന്ന ഒരു തീരുമാനമാണ് ഇത്.

ഹയർ സെക്കണ്ടറി ചോദ്യപേപ്പർ നിർമാണത്തിൽ താൽപര്യമുള്ള അദ്ധ്യാപകരുടെ അപേക്ഷ സ്വീകരിച്ച് ഓരോ വിഷയത്തിൻറെയും ചോദ്യപേപ്പർ സെറ്റിംഗിനായി അദ്ധ്യാപകരുടെ ഒരു പൂൾ രൂപീകരിക്കും. അതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകരുടെ പാനലിൽ നിന്നായിരിക്കും ഇതിനായി അധ്യാപകരെ നിയോഗിക്കുക.ഹയർ സെക്കൻററി പരീക്ഷാ സംബന്ധമായി ലഭിക്കേണ്ട എല്ലാ സേവനങ്ങളുടെയും പരിഷ്കരിച്ച അപേക്ഷാ ഫോമുകൾ മാന്വലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.