കൊറോണ നിയന്ത്രണങ്ങൾ തിയേറ്ററുകൾക്ക് മാത്രം; ഉടമകളുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: കോവിഡ് നിയന്ത്രണങ്ങളിൽ തിയേറ്ററുകൾ മാത്രം അടച്ചിടേണ്ടി വരുന്നത്തിനെതിരെയുള്ള തിയേറ്റർ ഉടമകളുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.തിയേറ്ററുകൾ തുറന്നു നൽകാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.എന്നാൽ ഷോപ്പിംഗ് മാളുകൾക്ക് അടക്കം ഇളവ് നൽകിയ സർക്കാർ തിയേറ്റർ അടച്ചിടാൻ നിർദ്ദേശിച്ചത് ശരിയായ തീരുമാനം അല്ലെന്നാണ് ഫിയോക്കിൻ്റെ ആരോപണം.
കൊറോണ നിയന്ത്രണങ്ങളുടെ പേരിൽ തീയറ്ററുകൾ അടച്ചിടുന്നതുമൂലം 1000 കോടിയിലധികം രൂപ നഷ്ടം വന്നതായും പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതവും വഴി മുട്ടുന്ന അവസ്ഥയിലാണെന്നാണ് ഫിയോക്ക് പറയുന്നത്.

ഞായറാഴ്ചകളിൽ സിനിമാ തീയേറ്ററുകൾ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത്.50 ശതമാനം സീറ്റുകളിൽ തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ഫിയോക്കിന്‍റെ പ്രധാന ആവശ്യം.പഠനമില്ലാതെയാണ് തിയേറ്ററുകൾ അടച്ചിടാൻ സർക്കാർ തീരുമാനിച്ചത് എന്നാണ് ഫിയോക്ക് പറയുന്നത്.എന്നാൽ വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് തീരുമാനം എടുത്തതെന്നാണ് സർക്കാർ വാദം.