അറിവിന്‍ തെളിച്ചം: ചന്ദ്രിക ദിനപത്രം കൈമാറി

പാലക്കോട്: അറിവിന്‍ തെളിച്ചം പദ്ധതിയുടെ ഭാഗമായി അബൂദാബി കെഎംസിസി രാമന്തളി പഞ്ചായത്ത് കമ്മിറ്റി പാലക്കോട് സ്‌ക്കൂളിനു നല്‍കുന്ന ചന്ദ്രിക ദിനപത്രത്തിന്റെ കോപ്പി ഹൃസ്വമായ ചടങ്ങില്‍ കൈമാറി. ഹെഡ്മാസ്റ്റര്‍ പ്രദീപ് കുമാര്‍, ഹെഡ്മിസ്ട്രസ് പ്രസന്ന ടീച്ചര്‍ എന്നിവര്‍ക്കാണ് ശാഖാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെസി അഷ്‌റഫ് കോപ്പി കൈമായറിയത്.
ചടങ്ങില്‍ ഫാറൂഖ് മാസ്റ്റര്‍, കെ.സി ഖാദര്‍(പഞ്ചായത്ത് ബോര്‍ഡ് മെമ്പര്‍), മുഹമ്മദ് കരമുട്ടം, അഷ്‌ക്കര്‍ എ, ജാഫറലി പാലക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.






