ജിദ്ദ എസ് ഐ സി മനുഷ്യ ജാലിക സംഘടിപ്പിച്ചു

ജിദ്ദ : ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സമസ്ത ഇസ്ലാമിക് സെൻറർ സൗദി അറേബ്യയിൽ മനുഷ്യ ജാലിക സംഘടിപ്പിച്ചു.നാൽപതിലധികം കേന്ദ്രങ്ങളിലായി ഏകീകൃത രൂപത്തിലാണ് മനുഷ്യ ജാലിക ഒരുക്കിയത് . ഇതിന്റെ ഭാഗമായി ജിദ്ദ സമസ്‌ത ഇസ്ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റിയും സംഗമം സംഘടിപ്പിച്ചു. ബാഗ്ദാദിയ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമം ഏറെ ശ്രദ്ധേയമായി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കഴിഞ്ഞ ഒന്നൊര പതിറ്റാണ്ടോളമായി സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ എസ് കെ എസ് എസ് എഫ് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തിൽ മനുഷ്യജാലിക സംഘടിപ്പിച്ചു വരുന്നു. “രാഷ്ട്ര രക്ഷയ്ക് സൗഹൃദത്തിന്റെ കരുതൽ” എന്ന പ്രമേയം വർത്തമാനകാലത്തെ രാഷ്ട്രീയ -സാമൂഹിക ഇന്ത്യൻ സാഹചര്യത്തിൽ
ഏറെ പ്രസക്തമാണ്.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് അഷ്‌റഫ് ദാരിമി അധ്യക്ഷത വഹിച്ചു.എസ് ഐ സി മക്ക പ്രൊവിൻസ് പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ ഉദ്ഘാടനം ചെയ്തു.
ഓർഗനൈസിംഗ് സെക്രട്ടറി സൈനുദീൻ ഫൈസി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി ചെയർമാൻ നജ്മുദീൻ ഹുദവി മോഡറേറ്ററായിരുന്നു.ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലംപാടി പ്രമേയ പ്രഭാഷണം നടത്തി. ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ആശംസ നേർന്നു.
എസ് ഐ സി സെൻട്രൽ കമ്മിറ്റി ട്രഷറർ മൊയ്‌ദീൻ കുട്ടിഫൈസി പന്തല്ലൂർ പ്രാർത്ഥന നടത്തി.വർക്കിങ് സെക്രട്ടറി അൻവർ ഫൈസി സ്വാഗതവും വൈസ് ചെയർമാൻ ഉസ്മാൻ ഇടത്തിൽ നന്ദിയും പറഞ്ഞു.






