കണ്ണൂരിൽ ഹോട്ടലുടമയെ കുത്തിക്കൊന്നു

കണ്ണൂർ:കണ്ണൂർ ആയിക്കരയിൽ ഹോട്ടലുടമയെ കുത്തികൊലപ്പെടുത്തി.പയ്യാമ്പലത്തെ സുഫി മക്കാൻ ഹോട്ടൽ ഉടമ തായെത്തെരുവ് ജസീർ (35) ആണ് കൊല്ലപ്പെട്ടത്.നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
ആയിക്കര മൽസ്യമാർക്കറ്റിന് സമീപമായിരുന്നു ആക്രമണം നടന്നത്.
വാക്കുതർക്കത്തെ തുടർന്ന് ഇന്നലെ രാത്രി 12.30 നാണ് ജസീറിനെ കുത്തി കൊലപ്പെടുത്തിയത്.സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.റബീയ് ,ഹനാൻ എന്നിവരാണ് പിടിയിലായത്.ഇവർ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






