ബജറ്റ് സമ്മേളനത്തിന് തുടക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റിൻ്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി .ഇരു    സഭകളുടെയും സംയുക്തസമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്തു.കൊവിഡ് സാഹചര്യം പരാമർശിച്ചാണ് അദ്ദേഹം നയപ്രഖ്യാപനം ആരംഭിച്ചത്. പോരാട്ടം തുടരേണ്ടതുണ്ട്, സർക്കാർ മുന്നോട്ടുവെയ്ക്കുന്നത് അടുത്ത 25 വർഷത്തെ വികസനമാണ് എന്നും രാഷ്ട്രപതി പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പെഗാസസ് അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധത്തോടെയാണ് പാർലമെന്റിൻ്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായത്.രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചപ്പോൾ തന്നെ പാർലമെന്റിൻ്റെ സെൻട്രൽ ഹാളിൽ പ്രതിഷേധം ഉയർന്നു.

വാക്സിൻ നിർമ്മാണത്തിൽ രാജ്യം നേട്ടമുണ്ടാക്കി. മുതിർന്ന പൗരന്മാരിൽ 90 ശതമാനം പേർക്കും വാക്സിൻ നൽകി. കൗമാരക്കാരുടെ വാക്സിനേഷനും സമയബന്ധിതമായി നടത്തി.കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന്റെ കരുത്ത് പ്രകടിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ വാക്‌സിനേഷന്‍ പരിപാടിയെന്ന് രാഷ്ട്രപതി പറഞ്ഞു.ഒരു വര്‍ഷത്തില്‍ കുറഞ്ഞ സമയംകൊണ്ട് 150 കോടിയിലേറെ ഡോസ് വാക്‌സിനുകള്‍ വിതരണംചെയ്തു. ഏറ്റവുമധികം ഡോസ് വാക്‌സിനുകള്‍ നല്‍കിയ രാജ്യങ്ങളില്‍ ഒന്നായി ഒന്നായി മാറാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.

സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സില്‍നിന്ന് 21 വയസ്സായി ഉയർത്തി. 6 കോടി ജനങ്ങൾക്ക് കുടിവെള്ളം എത്തിച്ചു.സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നൽകുന്ന ഉജ്ജ്വല യോജന, മുദ്ര യോജന, ബേട്ടി ബചാവോ ബേട്ടി പഠാവോ തുടങ്ങിയ പദ്ധതികളെയും അദ്ദേഹം എടുത്തു പറഞ്ഞുആയുഷ്മാന്‍ ഭാരത്, ജന്‍ ഔഷധി കേന്ദ്ര, ഗരീബ് കല്യാണ്‍ യോജന, പിഎം സ്വനിധി യോജന തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും രാഷ്ട്രപതി പ്രസംഗത്തില്‍ ചൂണ്ടി കാണിച്ചു.എട്ട് വാക്സിനുകൾക്ക് അനുമതി നൽകി. ഫാർമ മേഖലയിൽ വൻ മാറ്റം കൊണ്ടുവരും. ചെറുകിട കർഷകരുടെ ക്ഷേമം ഉറപ്പാക്കി. കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കി. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ വിതരണ പദ്ധതി നടപ്പിലാക്കി. സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതി 2022 മാർച്ച് വരെ നീട്ടി എന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സാമ്പത്തികസര്‍വേ ലോക്സഭയില്‍ വെക്കും. ചൊവ്വാഴ്ച രാവിലെ ലോക്സഭയില്‍ ധനമന്ത്രി ബജറ്റ് ബജറ്റ് അവതരിപ്പിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ലോക്സഭയില്‍ ബുധനാഴ്ച ആരംഭിക്കും. നാലുദിവസമാണ് ചര്‍ച്ചയ്ക്കു നീക്കിവെച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിന് പ്രധാനമന്ത്രി ചര്‍ച്ചയ്ക്കു മറുപടി പറയും.