സംസ്ഥാനത്തെ വൈദ്യുതി നിരക്ക് യൂണിറ്റിന് 1 രൂപ കൂട്ടും

തിരുവനന്തപുരം: സംസ്ഥാനത്തു വൈദ്യുതി നിരക്കു കൂടും.ഉപഭോഗം കൂടിയ സമയത്ത് വൈദ്യുതി നിരക്ക് കൂട്ടിയേക്കുമെന്നാണ് വകുപ്പ് മന്ത്രി നല്‍കുന്ന മുന്നറിയിപ്പ്.അടുത്ത ഒരു വർഷത്തേക്ക് യൂണിറ്റിനു പരമാവധി ഒരു രൂപയുടെ വർധനയാണു കെഎസ്ഇബി ഉദ്ദേശിക്കുന്നത്.5 വർഷത്തേക്കു വൈദ്യുതി നിരക്കു പുതുക്കി നിശ്ചയിക്കുന്നതു സംബന്ധിച്ചു കെഎസ്ഇബി തയാറാക്കിയ താരിഫ് പെറ്റിഷൻ അംഗീകാരത്തിനായി ഇന്നു റഗുലേറ്ററി കമ്മിഷനു സമർപ്പിക്കും.അതേ സമയം നിരക്ക് വർദ്ധനയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിനു ശേഷമായിരിക്കുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

വൈകുന്നേരം ആറുമണി മുതല്‍ പത്ത് വരെയുള്ള പീക്ക് അവര്‍ സമയത്ത് വൈദ്യുതി നിരക്ക് കൂട്ടാനാണ് ശുപാര്‍ശ. പൊതുവായി യൂണിറ്റിന് ഒരു രൂപ വരെ വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്.

വൈദ്യുതി നിരക്കു പുതുക്കുന്ന‍തുമായി ബന്ധപ്പെട്ടു വൈദ്യുതി ബോർഡിലെ ട്രേഡ് യൂണിയൻ പ്രതിനിധികൾ, ഉദ്യോഗസ്ഥ സംഘടനാ പ്രതിനിധികൾ എന്നിവരുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി, കെഎസ്ഇബി ചെയർമാൻ ബി.അശോക് എന്നിവർ ചർച്ച നടത്തി.കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിരക്ക് വർധന ഒഴിവാക്കണമെന്നായിരുന്നു ഉപഭോക്തൃ സംഘടനകളുടെ ആവശ്യം.

നിരക്ക് ചെറിയ തോതിലെങ്കിലും വർധിപ്പിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ല.ജീവനക്കാർക്ക് ശമ്പളമുൾപ്പെടെ നൽകേണ്ടതുണ്ട്.കെ എസ് ഇ ബിയുടെ നിലനിൽപ്പ് കൂടി നോക്കണമെന്ന് മന്ത്രി അറിയിച്ചു.കുറേ കാലമായി സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയിട്ടില്ലെന്നും മന്ത്രി ഇതിനോടൊപ്പം ചൂണ്ടിക്കാട്ടുന്നു.