Video അബുദാബിക്കു നേരേ വീണ്ടും ഹൂതികളുടെ ആക്രമണം

അബുദാബി: അബുദാബിക്കു നേരേ വീണ്ടും ഹൂതികളുടെ ആക്രമണശ്രമം. എന്നാല്‍ യമനിലെ ഹൂതി വിമതര്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ തടഞ്ഞു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു.

എന്നാല്‍ ഹൂതികളുടെ ആക്രമണ ശ്രമത്തില്‍ ആളപായമുണ്ടായിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. ആക്രമണ ശ്രമം തടഞ്ഞപ്പോള്‍ മിസൈല്‍ അവശിഷ്ട’ങ്ങള്‍ ആളൊഴിഞ്ഞ പ്രദേശത്താണ് വീണത്. ഇത് മൂന്നാം തവണയാണ് ഹൂതികള്‍ യുഎഇക്ക് നേരെ ആക്രമണം നടത്തുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക