ആയിത്തറ മമ്പറം പുഴയോരത്ത് ചാരായം വാറ്റാൻ തയ്യാറാക്കിവെച്ച 50 ലിറ്റർ വാഷ് പിടികൂടി

കൂത്ത്പറമ്പ് : ആയിത്തറ മമ്പറം പുഴയോരത്ത് ചാരായം വാറ്റാൻ തയ്യാറാക്കി വെച്ച 50 ലിറ്റർ വാഷ് കണ്ടെത്തി. കൂത്തുപറമ്പ് എക്സൈസ് സർക്കിളിലെ പ്രിവൻ്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലും പാർട്ടിയും ഡ്രൈഡേ നിരീക്ഷണം നടത്തിവരവെയാണ് വാഷ് കണ്ടെത്തിയത്.

ആയിത്തറ മമ്പറം മിന്നി പീടികക്ക് സമീപം കശുമാവിൻ തോട്ടത്തിൽ പിടിപ്പെട്ട വൻ അഗ്നിബാധ പ്രദേശവാസികൾ അറിയിച്ചത് പ്രകാരം അവിടെ എത്തിയതായിരുന്നു എക്സൈസ് സംഘം.
സിവിൽ എക്സൈസ് ഓഫിസർ ലെനിൻ എഡ്വേർഡ് ,ഉമേഷ്, കെ.നിവിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






