പയ്യന്നൂര്‍ കാങ്കോലില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടിൽ ബോംബ് സ്ഫോടനം; പരുക്ക്

പയ്യന്നൂര്‍ : പയ്യന്നൂര്‍ കാങ്കോലില്‍ ആർഎസ്എസ് നേതാവിന്റെ വീട്ടിൽ ബോംബ് സ്ഫോടനം. കാങ്കോല്‍ ആലക്കാട്ട് സ്വദേശിയായ ആർഎസ്എസ് നേതാവ് ബിജുവിന്റെ വീട്ടിലാണ് ഇന്നലെ സ്ഫോടനമുണ്ടായത്. കുന്നുരുവിലെ സി.പി.എം നേതാവായിരുന്ന ധനരാജ് വധക്കേസിലെ പ്രതിയാണ് ബിജു. വീട്ടിൽ സൂക്ഷിച്ചുവെച്ച ബോംബ് പൊട്ടിയതാകാമെന്നാണ് സംശയം. സ്ഫോടനത്തിൽ ബിജുവിന് പരുക്കേറ്റിട്ടുണ്ട്.
വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തുന്നതിന് മുമ്പെ ബിജുവിനെ വീട്ടിൽ നിന്ന് മാറ്റിയിരുന്നു. സംഭവത്തിൽ പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






