ഡിസ്പാക്ക് റിപ്പബ്ലിക് ദിന പരിപാടികള്‍ സംഘടിപ്പിക്കുന്നു

ദമാം : ദമാം ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക്കിന്‍റെ നേത്യത്വത്തില്‍ റിപ്പബ്ലിക് ദിന പരിപാടികള്‍ സംഘടിപ്പിക്കുന്നു. അല്‍ കോബാര്‍ തുക്ബയിലെ ജെര്‍ജീര്‍ റെസ്റ്റാറന്‍റുമായി സഹകരിച്ച് ഫെബ്രവരി നാലിന് ദമാം ഷിറമാൾ ലുലു ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന പരിപാടിയില്‍ മെഗാ ക്വിസ്, പ്രസംഗ മത്സരം, ചിത്രരചനാ മത്സരം എന്നിവയാണ് സംഘടിപ്പിക്കുക എന്ന് അല്‍ കോബാര്‍ ജെര്‍ജീര്‍ റെസ്റ്റാറന്‍റ് ഓഡിറ്റോറിയത്തില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. എഴാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് മെഗാ ക്വിസ് മത്സരം ഒരുക്കിയിട്ടുള്ളത്. ഒരോ ടീമിലും മൂന്ന്പേര്‍ വീതം ആറു ടീമുകളാണ് മത്സരിക്കുന്നത്. പ്രസംഗ മത്സരം, ചിത്രരചനാമത്സരം എന്നിവ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം ഒരുക്കിയിട്ടുള്ളത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
വെല്ലുവിളികളുടെ മുന്നിൽ പതറാതെ നിലയുറപ്പിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുവാനും അവർക്ക് ആത്മധൈര്യം പകരുവാനും ഇത് പോലെയുള്ള പരിപാടികൾക്ക് കഴിയുമെന്ന് സംഘാടകര്‍ പറഞ്ഞു. മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്റ്റ്ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുന്നതായും രജിസ്റ്റ്രേഷന് നജീബ് അരഞ്ഞിക്കല്‍ (0506801259) താജു അയ്യാരില്‍ (0592672211) അനില്‍ കുമാര്‍ (0566934054) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു. സ്കൂള്‍ വ്യദ്യാര്‍ഥികള്‍ക്കായി അണ്ടര്‍ 18 ഫുട്ബോള്‍ മേള ഫെബ്രവരിയില്‍ സംഘടിപ്പിക്കുമെന്നും ഡിസ്പാക് ഭാരവാഹികള്‍ പറഞ്ഞു.
ദമാം ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കാളും അഭിമൂഖീകരിച്ച് കൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങള്‍ സ്കൂള്‍ അധിക്യതരുമായും ഇന്ത്യന്‍ അംബാസറുമായി നേരിട്ട് സമീപിച്ച് അവരുടെ ശ്രദ്ദയില്‍ കൊണ്ടുവരുമെന്ന് ഡിസ്പാക് ഭാരവാഹികള്‍ അറിയിച്ചു.
2015 ൽ ഡിസ്പാക്ക് രൂപീകരിക്കപ്പെട്ട ശേഷം നിരവധി പരിപാടികൾ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചിട്ടുണ്ട്. ഫീസ് കുടിശ്ശിക വരുത്തിയ കുട്ടികളുടെ കുടിശ്ശിക തീർക്കുകയും ഒരോ വർഷവും നിരവധി കുട്ടികളെ സഹായിക്കുവാനും അവരുടെ പഠനം മുടങ്ങാതിരിക്കുവാനും കഴിഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം യൂണിഫോം വാങ്ങാൻ പോലും കഴിയാത്തവർക്ക് ആവശ്യമായ യൂണിഫോം എത്തിച്ച് നൽകുവാനും സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. പാഠപുസ്തകങ്ങളുടെ പുനരുപയോഗം എന്ന ആശയം മുന്നോട്ട് വയ്ക്കുകയും പ്രധാനമാളുകളിൾ കേന്ദ്രീകരിച്ച് അത് ശേഖരിച്ച് വിതരണം ചെയ്യുവാനും കഴിഞ്ഞിട്ടുണ്ടെന്നും ഡിസ്പാക്ക് ഭാരവാഹികള്‍ വിശദീകരിച്ചു.
വര്‍ത്താസമ്മേളനത്തില്‍ ഡിസ്പാക് പ്രസിഡന്‍റ് ഷഫീക് സി.കെ, ജന: സെക്രട്ടറി അഷ് റഫ് ആലുവ, പ്രോഗ്രാം കമ്മറ്റി കണ്‍ വീനര്‍ ഷമീം കാട്ടാക്കട, സബ് കമ്മറ്റി കണ്‍ വീനര്‍മാരായ, അനില്‍ കുമാര്‍, സാദിക് അയ്യാലില്‍, ജെര്‍ജീര്‍ റെസ്റ്റാറന്‍റ് എം ഡി താജുദ്ദീൻ ഫിറോസ് ഖാൻ എന്നിവരും പങ്കെടുത്തു.
*






