സഊദിയില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് മലയാളിക്ക് ഗുരുതര പരിക്ക്

റിയാദ്: സഊദിയിലെ ഖരരിയയില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ തിരുവനന്തപുരം നെല്ലനാട് കുറ്ററ സ്വദേശി റോസ്മന്ദിരത്തില്‍ വീട്ടില്‍ എം. ഷിഹാബുദ്ധീന്‍ (47) ഗുരുതര പരിക്കേറ്റു. ഷിഹാബുദ്ധീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെട്രോള്‍ നിറച്ച ടാങ്കറുമായി സുലയില്‍നിന്ന് നജ്‌റാനിലേക്ക് വരുംവഴിയാണ് ഖരിയയില്‍ വെച്ച് അപകടം ഉണ്ടായത്. വിവരമറിഞ്ഞെത്തിയ പോലിസും ഫെയര്‍ഫോഴ്‌സും പെട്രോള്‍ മുഴുവനും ഒഴിഞ്ഞ മരുഭൂമിയിലേക്ക് ഒഴുക്കികളഞ്ഞു. പിന്നീട് മറിഞ്ഞ ടാങ്കര്‍ലോറി ക്രെയിന്‍ സഹായത്തോടെ ഉയര്‍ത്തുകയായിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക
ഗുരുതരമായി പരിക്കേറ്റ ഷിഹാബുദ്ധീനെ നജ്‌റാന്‍ കിംഗ് ഖാലിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടയര്‍ പെട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.