കോഴിക്കോട് നിന്നും കാണാതായ ഒരു പെൺകുട്ടിയെ കൂടി കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് സർക്കാർ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ഒരു പെൺകുട്ടിയെ കൂടി പൊലീസ് കണ്ടെടുത്തു.ബംഗളൂരുവിൽ നിന്നും നാട്ടിലേക്കു മടങ്ങാനുള്ള ശ്രമത്തിനിടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇനി നാല് കുട്ടികളെ കുടി കിട്ടാനുണ്ട്. കോഴിക്കോട്ടേക്കുള്ള ബസിൽ കയറിയ പെൺകുട്ടി കണ്ടക്ടര്‍ക്ക് നമ്പര്‍ നല്‍കിയതാണ് വഴിത്തിരിവായത്.നൽകിയ നമ്പറിൽ ബസ് കണ്ടക്ടർ വിളിച്ചപ്പോൾ ഫോൺ എടുത്തത് കുട്ടിയുടെ അമ്മ. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ആറുപെണ്‍കുട്ടികളില്‍ ഒരാളെ ഇന്നലെ കണ്ടെത്തിയിരുന്നു. ഇനി നാലുപേരെയാണ് കണ്ടെത്താനുള്ളത്. കസ്റ്റഡിയിലുള്ള പെണ്‍കുട്ടികളില്‍ നിന്ന് പൊലീസ് മൊഴിയെടുക്കും.ബുധനാഴ്ച്ച വൈകിട്ടായിരുന്നു വെളളിമാടുകുന്നിലെ ബാലികാ മന്ദിരത്തില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്.

ട്രെയിൻ മാർഗമാണ് പെൺകുട്ടി ബംഗളുരുവിൽ എത്തിയതെന്നും, ട്രെയിനിൽ വെച്ചാണ് യുവാക്കളെ പരിചയപെട്ടതെന്നും പെൺകുട്ടി മടിവാള പോലീസിന് മൊഴി നൽകിയിട്ടുണ്ട്.മടിവാളയില്‍ എത്തിയ കുട്ടികള്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ ശ്രമിച്ചു. സംശയം തോന്നിയ ജീവനക്കാര്‍ കുട്ടികളോട് തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടു.രേഖകളില്ലാത്തതിനെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ തടയുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇവരില്‍ ഒരാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും മറ്റ് അഞ്ച് കുട്ടികളും ഓടിരക്ഷപെട്ടു.കൂടെയുണ്ടായിരുന്ന രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുത്തു.തൃശൂർ കൊല്ലം സ്വദേശികളാണ് പിടിയിലായവർ എന്നാണ് പ്ലോസിൽ നിന്നും കിട്ടിയ വിവരം.

കുട്ടികൾ കടന്ന സംഭവത്തിൽ പോലീസിന് കൂടുതൽ സൂചനകൾ ലഭിച്ചിട്ടുണ്ട്. പെൺകുട്ടികളെ കൊണ്ടുപോയതിന് പിന്നിൽ വലിയ സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.