റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തനം ഇന്ന് മുതൽ സാധാരണ നിലയിലേക്കാകുമെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അറിയിച്ചു.സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു.ആയതിനാൽ ഇന്ന് മുതൽ എല്ലാ റേഷൻ കടകളും പഴയതു പോലെ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും വൈകീട്ട് 3.30 മുതൽ 6.30 വരെയും തുറന്നു പ്രവർത്തിക്കും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






