മലപ്പുറത്ത് രഹസ്യ ശൈശവ വിവാഹം;വിവാഹം നടന്നത് ഒരു വർഷം മുമ്പ് ;ഇപ്പോൾ പെണ്‍കുട്ടി ആറ് മാസം ഗര്‍ഭിണി

മലപ്പുറം: മലപ്പുറത്തു വീണ്ടും ശൈശവ വിവാഹം.ഒരു വർഷം മുമ്പാണ് 16 കാരിയായ പെൺകുട്ടിയും വണ്ടൂർ സ്വദേശിയായുമായുള്ള വിവാഹം നടന്നത്. ഇപ്പോൾ പെണ്‍കുട്ടി ആറ് മാസം ഗര്‍ഭിണിയാണ്.പെൺകുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതർ ഇടപെട്ട് പൊലീസിനേയയും സിഡബ്ലൂസിയെയും വിവരമറിയിക്കുകയായിരുന്നു.കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
പ്രദേശവാസികൾ പോലും അറിയാതെയാണ് വിവാഹം നടത്തിയത് എന്നാണ് കിട്ടിയ വിവരം.സംഭവത്തില്‍ ഇതുവരേയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അന്വേഷണം നടന്നുവരികയാണെന്നാണ് പ്രതികരണം.
പെണ്‍കുട്ടിയെ വിവാഹം ചെയ്ത വണ്ടൂര്‍ സ്വദേശിക്കെതിരേ ശൈശവവിവാഹ നിരോധന നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുക്കുമെന്നാണ് പോലീസ് നല്‍കുന്നവിവരം.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






