അസ്തമിച്ചത് ആയിരക്കണക്കിന് പണ്ഡിതര്‍ക്ക് വിജ്ഞാത്തിന്റെ പ്രകാരം ചൊരിഞ്ഞ സൂര്യതേജസ്‌

♠ ഷറഫുദ്ദിൻ ബാഖവി ചുങ്കപ്പാറ

ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമയുടെ അദ്ധ്യക്ഷൻ അബുൽ ബുഷ്റ മൗലവി വിടപറഞ്ഞു….

ആയിരക്കണക്കിനു പണ്ഡിതന്മാരുടെ ഉസ്താദും പകരക്കാരനില്ലാത്ത തെക്കൻ കേരളത്തിലെ   പണ്ഡിത സ്റേഷ്ടരായ ശൈഖുനാ  ചേലക്കുളം അബുൽ ബുഷ് റാ  മുഹമ്മദ് മൗലവി വഫാതായി

അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ  ദക്ഷിണയുടെ ശബ്ദവും അമരക്കാരനുമായ ശൈഖുന  നീണ്ട നാല് പതിറ്റാണ്ട് കാലത്തെ ജംഇയ്യത്തുൽ ഉലമയുടെ ജനറൽ  സെക്രട്ടറിയായി സേവനമനുഷ്ടിച്ചു കൊണ്ടിരിക്കെ  ജൗഹറുൽ ഉലമാ വടുതല മൂസ മൗലവിയുടെ വിയോഗത്തോടു കൂടിയാണ്  ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡൻ്റായി ചുമതലയേറ്റത് .

ചേലക്കുളം മരക്കാർ കുഞ്ഞി ഹാജി – ഫാത്തിമ – ദമ്പതികളുടെ മകനായി 1936 ജനുവരി അഞ്ചിനാണ് മഹാനവർ ജനിച്ചത്

കർമ്മ ശാസ്ത്രത്തിലും ഹദീസ് ഗവേഷണ രംഗത്തും അഗാതമായ പാണ്ഡിത്യം നേടിയ മഹാൻ ഏതു വിഷയം കൈകാര്യം ചെയ്യുന്നതിലും മുൻനിരക്കാരൻ തന്നെയായിരുന്നു .. വൈജ്ഞാനിക മേഖലയിൽ അഗാതമായ അവഗാഹം നേടിയ അബുൽ ബുഷറ മൗലവി സുന്നത്തു ജമാഅത്തിൻ്റെ എല്ലാ സംഘടനാ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളും എല്ലാവർക്കാം സർവ്വസമ്മതനുമായിരുന്നു .

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

പ്രാഥമിക പഠന കാലത്ത് തന്നെ പണ്ഡിതരെ ആദരിക്കുന്ന  വിഷയത്തിൽ കർക്കശക്കാരനായിരുന്ന അബുൽ ബുഷ് റാ മൗലവി പ്രമുഖ പണ്ഡിതനും

സയ്യിദും തിരുവിതാംകൂറിലെ പല മഹല്ല് കളിലും ഖാസിയുമായിരുന്ന പാടൂർ സയ്യിദ് അവർകളുടെ നിർദേശത്തോടും ആശീർവാദത്തോടുമാണ് പഠനമേഖലയിലേക്ക് ഇറങ്ങിത്തിരിക്കുന്നത് .

ദീനി വിഷയങ്ങളിലെ   അവസാന വാക്കായിരുന്ന മർഹൂം പുതിയാപ്പിള അബ്ദുറഹിമാൻ മുസ്ലിയാർ, വിളയൂർ അലവിക്കുട്ടി മുസ്ലിയാർ – വാളക്കുളം അബ്ദു റഹിമാൻ മുസ്ലിയാർ – ഇമ്പിച്ചി മുസ്ലിയാർ തുടങ്ങിയ നിരവധി പ്രഗൽഭരായ ഉലമാക്കളുടെ ശിക്ഷണത്തിലായിരുന്ന അബുൽ ബുഷറ മൗലവി  ഉപരി പഠനത്തിനായി വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് എന്ന ഉമ്മുൽ മദാരിസിൽ നിന്നും ബാഖവി ബിരുദവും നേടി .

കാരിക്കോട്-തേവലക്കര -മുതിരപ്പറമ്പ്-താഴത്തങ്ങാടി- ഈരാറ്റുപേട്ട -കുറ്റിക്കാട്ടൂർ, -കാഞ്ഞിരപ്പള്ളി – ചങ്ങനാശേരി ഫലാഹിയ – മഞ്ചേരി നജ്മുൽ ഹുദ – ജാമിഅ മന്നാനിയ്യ – തുടങ്ങിയ സ്ഥലങ്ങളിൽ സേവനം ചൈതു. ചേലക്കുളം അസാസുദ്ദഅവ വാഫി കോളേജ് ഇദ്ദേഹം സ്ഥാപിച്ചതാണ് കെ.എം.ഈസാ മൗലവി

കാഞ്ഞാർ ഹുസൈൻ മൗലാന – എൻ.എം.യൂസഫ് മൗലവി -തൊടുപ്പുഴ സൈദ് മുഹമ്മദ് മൗലവി തുടങ്ങിയ പ്രഗൽഭരായ പണ്ഡിതർ മഹാനവർകളുടെ ശിക്ഷണത്തിലും തർബിയ്യത്തിലുമാണ് ദീനി വിജ്ഞാനം കരസ്ഥമാക്കിയത് .

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുൻ പ്രസിഡന്റ് മർഹും കാളമ്പാടി ഉസ്താദ് , മർഹൂം മടവൂർ സി.എം. വലിയുള്ള ,വടുതല മൂസ മൗലാന ,സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് എൻ.കെ.മുഹമ്മദ് മുസ്ലിയാർ, യു.കെ. ആറ്റക്കോയ തങ്ങൾ ,ചാലിയം അബ്ദു റഹിമാൻ മുസ്ലിയാർ ,തുടങ്ങിയ അഗ്രേസരരായ ഉലമാക്കൾ ചേലക്കുളം ഉസ്താദിന്റെ സഹപാഠികളാണ് .

ശാഫിഈ ഹനഫി എന്നി മദ്ഹബുകളിലെ ഫത് വ നൽകുന്ന ഒരേ ഒരു മുഫ്തിയായിരുന്നു മൗലവി .

തെക്കൻ കേരളത്തിലെ പ്രമുഖ പണ്ഡിതനായിരുന്ന മർഹൂം  ഒ.ബി.തഖ് യുദ്ധീൻ ഫരീദുദ്ദീൻ മൗലവിയുടെ മകൾ നഫീസയാണ് ചേലക്കുളം ഉസ്താദിന്റെ സഹധർമ്മിണി

കാരുണ്യവാൻ്റെ കരുണാ കടാക്ഷം നിരന്തരം  മഹാനവറുകളുടെ ബർസഖീ ജീവിതത്തിൽ ഒപ്പമുണ്ടായിരിക്കട്ടെ ..