റേഷന്‍ വിതരണ സമയത്തില്‍ താല്‍ക്കാലിക മാറ്റം; സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് മാറ്റം

കണ്ണൂര്‍: നിലവിലുള്ള സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി 13-01-2022 മുതല്‍ 18-01-2022 വരെ റേഷന്‍ വിതരണത്തില്‍ ചെറിയ മാറ്റം വരുത്തിയതായി സിവില്‍ സപ്‌ളൈ കമ്മീഷണര്‍ അറിയിച്ചു. 7 ജില്ലകളില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12.00 മണിവരെയും മറ്റ് ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം 3.30 മുതല്‍ 6.30വരെയുമായിരിക്കും റേഷന്‍ വിതരണം.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഇതുസംബന്ധമായ ക്രമീകരണം നടത്തി റേഷന്‍ വിതരണം ഉറപ്പുവരുത്തുന്നതിനും സുഗമമമാക്കുന്നതിനും ബന്ധപ്പെട്ട താലൂക്ക് സപ്‌ളൈ ഓഫീസര്‍മാരും ഇന്‍സ്‌പെക്ടര്‍മാരും ഫീല്‍ഡ് തല സന്ദര്‍ശനം നടത്തുകയും നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ജില്ലാ സപ്‌ളൈ ഓഫീസര്‍മാര്‍ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കേണ്ടതുമാണ്.

ജില്ല തിരിച്ചുള്ള റേഷന്‍ വിതരണം:
രാവിലെ 8.30 മുതല്‍ 12 വരെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട്.

ഉചയ്ക്ക് ശേഷം 3.30 മുതല്‍ 6.30 വരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍ഗോഡ്, ഇടുക്കി.