ഇ പോസ് സംവിധാനം പണിമുടക്കി; നാലാം ദിവസവും റേഷനില്ല

തിരുവനന്തപുരം: വെള്ളിയാഴ്ച മുതൽ റേഷൻ കടകളിലെ ഇ പോസ് സംവിധാനം പണിമുടക്കിന്റെ അവസ്ഥയിലാണ്.ഡേറ്റ സെന്ററിലെ തകരാർ മൂലം സംസ്ഥാനത്തെ റേഷൻ വിതരണം ഇന്നലെ ഏറക്കുറെ പൂർണമായി സ്തംഭിച്ചു.സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷൻ കടകളിൽ നാലായിരത്തോളം കടകൾ മാത്രമാണ് ഇന്നലെ പ്രവർത്തിച്ചത്.ഇ പോസ് വഴി വിവരങ്ങൾ രേഖപ്പെടുത്തി റേഷൻ വിതരണം നടത്താൻ ഒരു വിധത്തിലും നടത്താൻ കഴിയാതെ വന്നതോടെ വ്യാപാരി സംഘടനകൾ കടകൾ അടച്ചിടാൻ അറിയിപ്പ് നൽകിയതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി ഇന്നലെ ഉച്ചയ്ക് ശേഷം കടകൾ അടച്ചിട്ടു.കടകൾ അടച്ചിട്ട വ്യാപാരികൾക്കു കാരണം കാണിക്കൽ നോട്ടിസ് നൽകാനാണു ഭക്ഷ്യ–പൊതുവിതരണ വകുപ്പിന്റെ തീരുമാനം.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
മുൻഗണനേതര കാർഡ് ഉടമകൾക്കു കൂടുതൽ അരിയും എല്ലാ വിഭാഗം കാർഡ് ഉടമകൾക്കും അധികമായി മണ്ണെണ്ണയും നൽകുന്നതിനാൽ ഈ മാസം കടകളിൽ തിരക്കുവളരെ കൂടുതലാണ്.രാവിലെ മുതൽ റേഷൻ വാങ്ങാൻ എത്തിയർ കാത്തു നിന്നിട്ടും സാധനം കിട്ടാത്ത അവസ്ഥ വന്നതോടെ പലയിടത്തും വാക്കു തർക്കവും സംഘർഷാവസ്ഥയും തുടങ്ങിയതോടെയാണ് കടകൾ അടച്ചിടാൻ തീരുമാനമായത്കഴക്കൂട്ടം ടെക്നോപാർക്കിലെ ഡേറ്റ സെന്ററിലെ തകരാർ പരിഹരിക്കാൻ ഐടി മിഷന്റെ സഹായത്തോടെ നടക്കുന്നുണ്ടെന്നും തകരാറുകൾ പരിഹരിച്ചു ഇന്ന് റേഷൻ വിതരണം തുടരാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്നു ഭക്ഷ്യ–പൊതുവിതരണ വകുപ്പ് അധികൃതർ അറിയിച്ചു.






