പുതിയ പ്രൊഫൈലുണ്ടാക്കി മൂന്നാം ഡോസ് വാക്സിൻ എടുക്കുന്നതായി പരാതി

ന്യൂഡൽഹി: കോവിൻ പോർട്ടലിൽ വ്യത്യസ്ത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് 2 പ്രൊഫൈലുകളുണ്ടാക്കി മൂന്നാം ഡോസ് വാക്‌സിൻ എടുക്കുന്നതായി പരാതി ലഭിച്ചു.വ്യത്യസ്ത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് കോവിൻ പോർട്ടലിൽ 2 പ്രൊഫൈലുകളുണ്ടാക്കി മൂന്നാം ഡോസ് സ്വീകരിക്കുന്നത് സാങ്കേതികമായി തടയാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.ആധാർ ഉപയോഗിച്ച് 2 ഡോസ് എടുത്തവർ മറ്റൊരു ഫോൺ നമ്പറും മറ്റൊരു തിരിച്ചറിയൽ രേഖയും നൽകി മൂന്നാം ഡോസ് എടുക്കുന്നുവെന്ന വിവരം പുറത്തു വന്നിരുന്നു.ഒരാളുടെ വ്യത്യസ്ത തിരിച്ചറിയൽ രേഖകൾ തമ്മിൽ ഒത്തുനോക്കാൻ സംവിധാനം ഇതുവരെ നിലവിൽ ഇല്ല.ആധാർ പോലെ ഏതെങ്കിലുമൊരു രേഖ മാത്രം തിരിച്ചറിയൽ രേഖയായി മാറ്റിയാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂ.എന്നാൽ അങ്ങനെ ചെയ്താൽ ആധാർ ഇല്ലാത്തവർക്ക് വാക്സീൻ എടുക്കാനും സാധിക്കാതെ വരും.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക