സ്വാതന്ത്ര്യ സമര സേനാനി കെ അയ്യപ്പൻ പിള്ള അന്തരിച്ചു

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പൻ പിള്ള അന്തരിച്ചു.വാർധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം പിആർഎസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.രാജ്യത്തെ ബാർ അസോസിയേഷനിലെ ഏറ്റവും മുതിർന്ന അംഗവും ബിജെപിയുടെ അച്ചടക്ക സമിതി അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയുമായിരുന്നു.സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം അദ്ദേഹം ജനസംഘത്തിൻ്റെ പ്രവർത്തനവുമായി സജീവമായി.കേരള പത്രിക എന്ന പത്രം നടത്തിയിട്ടുണ്ട്.മഹാത്മാ ഗാന്ധിയെ രണ്ടുതവണ നേരിൽക്കണ്ട കോൺഗ്രസ് നേതാവായിരുന്നു അയ്യപ്പൻ പിള്ള.
1980ൽ ബിജെപി രൂപീകരിച്ചപ്പോൾ അദ്ദേഹം ബിജെപിയിൽ അംഗമായി.അപ്പോൾ തന്നെ സംസ്ഥാന വൈസ് പ്രസിഡൻ്റായി. 1982ൽ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. അയ്യപ്പ സേവാ സംഘത്തിൻ്റെ ആയുഷ്കാല അംഗത്വമുള്ളയാളായിരുന്നു.






