നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ മൊഴി രേഖപ്പെടുത്തി; കേസ് 20 ലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി തുടരന്വേഷണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി ഈ മാസം 20ാം തീയതിലേക്ക് മാറ്റി.പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ ദിലീപ് അടക്കമുള്ള കക്ഷികള്‍ക്ക് വിചാരണ കോടതി നോട്ടീസ് നല്‍കുകയും ചെയ്തു. പ്രോസിക്യൂട്ടര്‍ ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് നീട്ടിവെച്ചത്.വിചാരണ നിർത്തിവച്ച് തുടരന്വേഷണം നടത്തണമെന്ന പ്രോസിക്യൂഷന്റെ ഹർജിയിൽ പിന്നീട് തീരുമാനമെടുക്കും.നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ തുടരന്വേഷണവും ആരംഭിച്ചതായാണ് വിവരം. ഇതിന്റെ ഭാഗമായാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്.
ഫെബ്രുവരിയില്‍ കേസന്വേഷണം അവസാനിപ്പിക്കണമെന്ന് എന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

നടിയുടെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധുമുണ്ടെന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ബാലചന്ദ്രകുമാര്‍ ഉന്നയിച്ചിരുന്നത്.

ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടി കത്ത് നല്‍കി.വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്.ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദീലിപിന് ലഭിച്ചിരുന്നതായും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.. ഈ സാഹചര്യത്തിലാണ് കേസിന്റെ വിചാരണ നിര്‍ത്തിവെക്കണമെന്നും തുടരന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക