IGNOU:   ജനുവരി 2022 സെഷന്‍ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു

പാലക്കോട്(കണ്ണൂര്‍): ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ (ഇഗ്‌നോ) ജനുവരി 2022 സെഷന്‍ ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് മോഡ് കോഴ്‌സിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. അവസാന തീയതി ജനുവരി 31 ആണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ബിരുദം, ബിരുദാനന്തര ബിരുദം, പി.ജി ഡിപ്‌ളോമ, ഡിപ്‌ളോമ, പി.ജി സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് എന്നിവയിലായി ഇരുന്നൂറോളം കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

16 ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഇഗ്‌നോ വിദ്യാര്‍ത്ഥികള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഡിപ്‌ളോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് പുറമെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളും ഓണ്‍ലൈനായി ലഭിക്കും. ഓണ്‍ലൈന്‍ മോഡിലുള്ള ക്ലാസുകള്‍ക്ക് ഓരോ വിദ്യാര്‍ത്ഥിക്കും അധ്യാപകരുടെ സഹായം ലഭിക്കും. വീഡിയോകളും സ്റ്റഡി മെറ്റീരിയലുകളും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും.

ഓണ്‍ലൈന്‍ കോഴ്‌സിനായി അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ ഫീസായ 200 രൂപ അടയ്ക്കണം. ആദ്യ സെമസ്റ്റര്‍, അല്ലെങ്കില്‍ ആദ്യ വര്‍ഷത്തെ ഫീസ് പ്രവേശന സമയത്ത് അടച്ചാല്‍ മതിയാകും.