സംസ്ഥാനത്തെ SSLC HSE,VHSE പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

SSLC പരീക്ഷ മാര്‍ച്ച് 31 ഏപ്രില്‍ 29 വരെ;ഹയര്‍ സെക്കന്ററി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ;വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ
തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളിലെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി വിഎച്ച്എസ്ഇ പരീക്ഷ തീയതികള്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു.എസ്എസ്എല്‍സി പരീക്ഷ 2022 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരേയും ഹയര്‍ സെക്കന്ററി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരേയും നടത്തും. വിഎച്ച്എസ്ഇ പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടത്താന്‍ നിശ്ചയിച്ചെന്നും മന്ത്രി പറഞ്ഞു
രാവിലെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കാസർഗോഡ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പരീക്ഷാ തീയതി പ്രഖ്യാപിച്ചത്. മോഡല്‍ പ്രാക്ട്രിക്കല്‍ പരീക്ഷകളുടെ തീയതിയും മന്ത്രി പ്രഖ്യാപിച്ചു.എസ് എസ് എൽസി മാതൃകാപരീക്ഷ മാർച്ച് 21 മുതൽ 25 വരെ നടത്താനാണ് തീരുമാനം. ഹയർസെക്കൻഡറി , വൊക്കേഷണൽ ഹയർസെക്കൻഡറി മാതൃകാ പരീക്ഷകൾ മാർച്ച് 16 മുതൽ 21 വരെയും നടക്കും.എസ്എസ്എല്‍സി പ്രാക്ടികല്‍ പരീക്ഷ മാര്‍ച്ച് 10മുതല്‍ മാര്‍ച്ച് 19 വരേയും ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരേയും നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. രണ്ടാംവര്‍ഷ വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ നടത്തുമെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






